Tuesday, June 2, 2009

നാട്ടിന്‍പുറത്തിന്റെ നന്മതേടി


ഏകാന്തയുടെ വേദന അനുഭവിക്കുമ്പോഴാണ്‌ സൗഹൃദത്തിന്റെ മൂല്യം നാം തിരിച്ചറിയുന്നത്‌. ഈ തിരിച്ചറിയലുകളാണ്‌ നമ്മെ നാമാക്കുന്നതും ഒരു നല്ല സുഹൃത്താക്കുന്നതും. ഞാന്‍ എന്ന അഹംബോധത്തിനപ്പുറം നമ്മള്‍ എന്ന സാമൂഹികതലത്തിലേക്കു നയിക്കുന്നതും ഇങ്ങനെയുള്ള തിരിച്ചറിവുകളാണ്‌. പണ്ട്‌ ഒഴിഞ്ഞ ക്ലാസ്സുകളുമായി ചായക്കടകളിലെ മേശകള്‍ക്കു ചുറ്റുമിരുന്ന്‌ എണ്ണമയം പടര്‍ന്ന പത്രം അരിച്ചുപെറുക്കി ഒപ്പം വല്യവായില്‍ വായിച്ചു മാത്രം പരിചയമുള്ള ഗള്‍ഫ്‌ യുദ്ധവും അമേരിക്കന്‍ പോര്‍വിമാനങ്ങളുടെ വമ്പത്തരവും സദ്ദാം ഹുസയ്‌ന്റെ ചങ്കൂറ്റവും ചര്‍ച്ച ചെയ്യുന്നതും വൈകുന്നേരങ്ങളില്‍ പാതയോരത്തെ തിട്ടിലിലും കലുങ്കുകളിലും പീടികത്തിണയിലുമിരുന്ന്‌ അന്നത്തെ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച്‌ വിവരിക്കുന്നതും പ്രണയവും നൈരാശ്യവും പങ്കു വയ്‌ക്കുന്നതും ഒരിക്കലും മായാത്ത മധുരസ്‌മരണകളായി നമ്മെ എന്നും പിന്തുടരുന്നു. ആധുനിക ലോകത്തിന്റെ മരണപ്പാച്ചിലില്‍ നമുക്കു അന്യമായ സൗഹൃദത്തിന്റെ പച്ചപ്പുകളുടെ പട്ടികയിലെ ചെറിയ നഷ്ടങ്ങള്‍ മാത്രമാണ്‌ ഇത്‌. നഷ്ടങ്ങളുടെ ബാക്കിപത്രം ഇതിനുമപ്പുറമാണ്‌. ഇവിടെ ഈ നാട്ടിന്‍പുറത്തിലൂടെ നമുക്ക്‌ അന്യമായ കഥകളും കവിതകളും കളികളും പങ്കു വയ്‌ക്കുന്നു. ഒപ്പം ജീവിത വിജയത്തിന്‌ സഹായകമാവുന്ന ചില വിവരങ്ങളും പഠനങ്ങളും...
Blogger port by Blogger Templates Original design by: Wordpress Themes